27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 21, 2025
April 21, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 14, 2025

ഡൽഹി വിശ്വാസ് നഗറിലെ ഇടിച്ചുനിരത്തലിന് സ്റ്റേ ഇല്ല; ഒഴിയാൻ ഏഴ് ദിവസം സമയം നൽകി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡൽഹി
May 22, 2023 2:21 pm

ഡൽഹി വിശ്വാസ് നഗറിലെ ‘അനധികൃത’ കെട്ടിടങ്ങൾ ഡൽഹി വികസന അതോറിറ്റി നേതൃത്വത്തിൽ ഇടിച്ചുനിരത്തുന്നതിനെതിരെ താമസക്കാർ സമർപ്പിച്ച ഹരജിയിൽ സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാനുള്ള ഹൈകോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ഏഴ് ദിവസം സമയം അനുവദിച്ചു. ഇതിന് ശേഷം കെട്ടിടങ്ങൾ പൊളിക്കാമെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

താമസസ്ഥലങ്ങൾ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ച് ജൂലൈ ആദ്യ ആഴ്ചക്കകം മറുപടി നൽകണമെന്ന് കോടതി ഡൽഹി വികസന അതോറിറ്റിയോട് നിർദേശിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയാണ് വിശ്വാസ് നഗറിലെ താമസകേന്ദ്രങ്ങൾ പൊളിക്കാൻ ആരംഭിച്ചത്. വിഷയം വെക്കേഷൻ ബെഞ്ചിന്‍റെ അടിയന്തര ശ്രദ്ധയിൽപെടുത്തുകയായിരുന്നു.

eng­lish summary;There is no stay for demo­li­tion in Del­hi’s Vish­was Nagar

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.