23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026

രാഹുലിനെതിരെ മൂന്നാംഘട്ട നടപടിയും ഉണ്ടാകും; എംഎൽഎ സ്ഥാനത്ത് കടിച്ചു തൂങ്ങണമോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കട്ടെയെന്നും കെ മുരളീധരൻ

Janayugom Webdesk
തിരുവനന്തപുരം
August 25, 2025 10:45 am

രാഹുൽ മാങ്കൂട്ടത്തിനെതിരെ മൂന്നാംഘട്ട നടപടിയും ഉണ്ടാകുമെന്ന് കെ മുരളീധരൻ. ഒന്നാം ഘട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി രാജിവച്ചു. രണ്ടാം ഘട്ടം പ്രാഥമിക അംഗത്വത്തിൽ സസ്പെൻഷൻ. ഇനി മൂന്നാംഘട്ട നടപടിയും ഉണ്ടാകും. എംഎൽഎ സ്ഥാനത്ത് കടിച്ചു തൂങ്ങണമോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കട്ടെ. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയ പാർട്ടി തങ്ങളോടൊപ്പം കൂടണ്ട എന്ന് പറഞ്ഞ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള അവകാശം രാഹുലിനുണ്ട്. അത് വേണോ വേണ്ടയോ എന്ന് അദേഹം തീരുമാനിക്കട്ടേയെന്ന് മുരളീധരൻ‌ പറഞ്ഞു.

എംഎൽഎ സ്ഥാനത്തിന്റെ മൂല്യങ്ങളിൽ നിന്ന് രാഹുൽ പിന്നോട്ട് പോയി. രാജിവെക്കണം എന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും കെ മുരളീധരൻ‌ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് വന്നാൽ പരാജയഭീതി കോൺഗ്രസിന് ഇല്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ആരോപണങ്ങൾ വന്നാൽ പാർട്ടിക്ക് നോക്കിയിരിക്കാൻ സാധിക്കുകയില്ല. ഇപ്പോൾ പുറത്തുവന്ന ഓഡിയോയുടെ ആധുകാരികത അടക്കം അറിയേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം കൂടി കേൾക്കും. ഇപ്പോഴത്തെ സസ്പെൻഷൻ ഒരു സ്ഥിരം ഏർപ്പാട് അല്ല. കൂടുതൽ കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ലെന്ന് അദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.