22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 4, 2024
October 8, 2024
August 12, 2024
August 4, 2024
October 27, 2023
August 21, 2023
August 16, 2023
June 26, 2023
November 7, 2022

മൂന്നാം തൊഴിൽ കമ്മീഷനെ നിയമിക്കണം: കെ യു ഡബ്ല്യു ജെ ട്രേഡ് യൂണിയൻ സെമിനാർ

Janayugom Webdesk
കൊച്ചി
October 8, 2024 8:05 pm

രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി മൂന്നാം തൊഴിൽ കമ്മീഷനെ നിയമിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സെമിനാർ ആവശ്യപ്പെട്ടു. തൊഴിൽ കോഡുകൾ നിലവിൽ വന്നെങ്കിലും ഫലപ്രദമാകാത്ത സാഹചര്യത്തിൽ മൂന്നാം തൊഴിൽ കമ്മീഷൻ ആവശ്യമാണെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. ‘മൂലധന താൽപര്യങ്ങളും മാധ്യമ തൊഴിലാളികളും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പണിയെടുത്താൽ കൂലി കിട്ടണമെന്ന അടിസ്ഥാന കാര്യം പോലും പല മേഖലയിലും സാധ്യമാകുന്നില്ലെന്നത് യാഥാർഥ്യമാണെന്നും ഇതിന് മാറ്റം വേണമെങ്കിൽ ട്രേഡ് യൂണിയൻ സംഘടനകളുടടെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും കെ പി രാജേന്ദ്രൻ പറഞ്ഞു. 90 ശതമാനം തൊഴിലാളികൾക്കും മിനിമം വേതനം ഇന്ത്യയിൽ കിട്ടുന്നില്ല.തൊഴിൽ മേഖലയിൽ ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല. കേരളത്തിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയിൽ പത്ര പ്രവർത്തകരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. കെയു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീത അധ്യക്ഷത വഹിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള, .ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ കെ ഇബ്രാഹിം കുട്ടി, ബിഎംഎസ് മുൻ ദേശീയ പ്രസിഡന്റ് സജി നാരായണൻ , എച്ച് എം.എസ് മുൻ ദേശിയ പ്രസിഡന്റ് അഡ്വ തമ്പാൻ തോമസ് , കെയുഡബ്ല്യുജെ നിയുക്ത പ്രസിഡന്റ് കെ പി റെജി , നിയുക്ത ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ ആർ ഗോപകുമാർ സ്വാഗതവും ജനറൽ കൺവീനർ എം ഷജിൽ കുമാർ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.