3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 18, 2025
May 20, 2024
May 16, 2024
May 13, 2024
September 26, 2023
September 23, 2023
August 17, 2023
February 9, 2023
March 16, 2022

അടൽ റാങ്കിംഗ്: എം ജി സർവ്വകലാശാലയ്ക്ക് മൂന്നാം സ്ഥാനം

Janayugom Webdesk
കോട്ടയം
December 30, 2021 4:28 pm

ഇന്നവേഷൻ — സംരംഭകത്വ മേഖലകളിൽ മികവ് പുലർത്തുന്ന സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള അടൽ റാങ്കിoഗിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് മൂന്നാം സ്ഥാനം. റാങ്കിംഗിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പങ്കെടുത്ത സർക്കാർ മേഖലയിലുള്ള  നോൺ ടെക്നിക്കൽ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അറുന്നൂറോളം സ്ഥാപനങ്ങളെയാണ് ഇത്തവണ റാങ്കിംഗിനായി പരിഗണിച്ചത്.

കഴിഞ്ഞ വർഷം എട്ടിനും 23 നും ഇടയിൽ റാങ്ക് ലഭിച്ചവരുടെ വിഭാഗത്തിലായിരുന്നു മഹാത്മാഗാന്ധി സർവ്വകലാശാല ഉൾപ്പെട്ടിരുന്നത്. ഗവേഷണ രംഗത്തെ കണ്ടുപിടുത്തങ്ങളുടെ ഉത്പാദന — വിപണന രംഗത്തെ സാധ്യതകൾ, പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി ലഭ്യമാക്കിയ സൗകര്യങ്ങൾ, സാങ്കേതിക രംഗത്തെ സഹകരണവും മൂലധന നിക്ഷേപവും തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ അടൽ റാങ്കിംഗിനായി സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്. ജനങ്ങളുടെ ഇടയിൽ വികസനോന്മുഖ ചിന്താഗതി വളർത്തിയെടുക്കുന്നതിലുള്ള പങ്കും പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നു.

കൃത്യമായ ലക്ഷ്യബോധത്തോടെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് സർവ്വകലാശാലയ്ക്ക് ഇത്തരത്തിലൊരു മുന്നേറ്റം സാധ്യമായതെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. ഇതിനായി പ്രവർത്തിച്ച സർവ്വകലാശാല അക്കാദമിക സമൂഹത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ENGLISH SUMMARY:Third place for MG University
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.