
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാനപ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്നാമത്തെ ബലാത്സംഗകേസില്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. കോട്ടയം സ്വദേശിനിയെ തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ 11നാണ് രാഹുൽ റിമാൻഡിലായത്.
തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. അതേസമയം, ഗുരുതര വെളിപ്പെടുത്തലുമായി അതിജീവിത കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗർഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അതിജീവിത കോടതിയിലെത്തിയത്. ഒന്നാം പരാതിയിലെ അതിജീവിതയാണ് ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി തന്റെ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ആ ദൃശ്യങ്ങൾ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി. ജാമ്യം നൽകിയാൽ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭയമുണ്ടെന്നും ഇവർ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഒരു സാഡിസ്റ്റ് ആണെന്നും ഗുരുതരമായ മനോവൈകൃതമുള്ളയാളാണെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.