ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാന്‍ മുസ്ലീംലീഗ് .സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. യുഡിഎഫ് യോഗവും ബഹിഷ്കരിച്ചേക്കും. ലോക്സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം. ഇതോടെ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമന്ന ലീഗ് അറിയിച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.
സീറ്റ് ചര്‍ച്ചകളില്‍ ഇനിയും കാലതാമസം എടുക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ലീഗിന് സീറ്റില്ലായെന്ന് ആരെങ്കിലും പുറത്ത് പറയുന്നുണ്ടെങ്കില്‍ അത് മര്യാദകേടാണ്. മൂന്നാം സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഒറ്റക്ക് മത്സരിക്കുന്ന കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം വിശദീകരിച്ചു.
English Summary:
Third seat: Muslim League has strengthened its position
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.