19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പതിനഞ്ചുകാരിയെ  ഒമ്പതുദിവസം തുടർച്ചയായി ബലാത്സംഗം ചെയ്ത കേസി​ൽ 13 പേർക്ക്​ 20 വർഷം തടവ്

Janayugom Webdesk
ജയ്​പൂർ
December 19, 2021 11:48 am

പതിനഞ്ചുകാരിയെ  ഒമ്പതുദിവസം തുടർച്ചയായി ബലാത്സംഗം ചെയ്ത കേസി​ൽ 13 പേർക്ക്​ 20 വർഷം തടവും 10,000 രൂപ പിഴയും. കേസിലെ പ്രതികളായ മറ്റു രണ്ട് പേർക്ക് നാലു​വർഷം വീതം തടവും രാജസ്​ഥാൻ കോടതി വിധിച്ചു. ഇവർ 7000രൂപ പിഴയും നൽകണം. പെൺകുട്ടിയെ തട്ടികൊണ്ടുപോയി ജാലവാറിലെത്തിച്ച്​ വിറ്റ സ്ത്രീക്ക് നാലുവർഷം തടവ് വിധിച്ചിട്ടുണ്ട്.

പോക്​സോ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച്​ അഡീഷണൽ സെഷൻസ്​ ജഡ്​ജി അശോക്​ ചൗധരിയാണ്​ ശിക്ഷ വിധിച്ചത്​. കേസിലെ പ്രതികളായ പ്രായപൂർത്തിയാകാത്ത നാലു പ്രതിക​ൾ പ്രാദേശിക ജുവനൈൽ ജസ്റ്റിസ്​ ബോർഡിൽ വിചാരണ നേരിടുകയാണ്.

ബാഗ്​ വാങ്ങാനെന്ന വ്യാജേനയാണ് പെൺകുട്ടിയെ​ വീട്ടിൽനിന്ന് കൂട്ടികൊണ്ടുപോയത്. തുടർന്ന്​ പെൺകുട്ടിയെ ജലവാറിലെത്തിച്ചു. അവിടെനിന്ന്​ ഒമ്പതുദിവസത്തിനിടെ പലർക്കായി പെൺകുട്ടിയെ വിറ്റെന്നും പരാതിയിൽ പറയുന്നു. ഈ വർഷം ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15കാരിയുടെ പരാതിയിലാണ് കൂട്ടബലാത്സംഗത്തിന് എഫ്​ഐആർ രജിസ്റ്റർ ചെയ്തത്.

eng­lish sum­ma­ry; Thir­teen men have been sen­tenced to 20 years in prison for rap­ing a 15-year-old girl for nine days

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.