3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 24, 2026
February 22, 2026
February 22, 2026
February 22, 2026

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരാൾ കൂടി പ്രതിപ്പട്ടികയിൽ

Janayugom Webdesk
പത്തനംതിട്ട
February 12, 2026 2:55 pm

തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ ഒരാളെക്കൂടി പ്രതി ചേർത്തു. പൊലീസ്‌ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനയിലാണ് ഏഴാമത് ഒരാൾ കൂടി കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായത്. മുഖ്യപ്രതി മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഒളിവിലുള്ള ഈ ഏഴാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ കഴിഞ്ഞ ദിവസം ‘വൊക്കൻ’ എന്നറിയപ്പെടുന്ന പ്രശോഭ് പിടിയിലായതോടെ നിലവിൽ നാല് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഇതിൽ രണ്ടുപേർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് സൂചന.
കേസിലെ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് ആലുവയിൽ നിന്ന് സുബിന്റെ അടുത്ത സുഹൃത്തായ വരുണിനെയും പൊലീസ് പിടികൂടിയിരുന്നു. ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നരയോടെയാണ് തിരുവല്ലയിലെ സ്പായിൽ അതിക്രമം നടന്നത്. 50,000 രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘം പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.