17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

തിരുവോണത്തിന് ഇനി രണ്ട് ദിനം മാത്രം; റെഡിമെയ്ഡ് സദ്യകൾക്ക് ആവശ്യക്കാർ കൂടുന്നു

Janayugom Webdesk
ആലപ്പുഴ
August 27, 2023 3:51 pm

തിരുവോണത്തിന് ഇനി രണ്ട് ദിനം മാത്രം. പപ്പടം, പഴം, പായസം മുതൽ അവിയലും സാമ്പാറും കൂട്ടിയുള്ള സദ്യയുണ്ണാൻ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലുമെല്ലാം സദ്യക്കുള്ള കലവറയൊരുക്കി ബുക്കിങ്ങും പൂർത്തിയായി. റെഡിമെയ്ഡ് സദ്യയ്ക്ക് ഇത്തവണആവശ്യക്കാർ കൂടുതലാണ്. വീടുകളിലെ ആഘോഷങ്ങൾ കഴിഞ്ഞാൽ പിന്നെ സദ്യയൊരുക്കാനുള്ള പെടാപാട് ഒഴിവാക്കാനാണിത്. മതിമറന്നുള്ള ആഘോഷങ്ങൾ നടക്കുമ്പോൾ സമയത്തു തന്നെ വീടുകളിൽ സദ്യയെത്തിക്കാനുള്ള സംവിധാനമാണ് ഹോട്ടലുകളും കേറ്ററിങ് സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളത്.
ആളുകളുടെ എണ്ണത്തിനനുസരിച്ചാണ് വില. കുറഞ്ഞത് മൂന്നും അഞ്ചുമൊക്കെയാണ് പല സ്ഥാപനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 1300 രൂപ മുതലുണ്ട് (സ്ഥാപനങ്ങൾക്കനുസരിച്ച് പ്രാദേശിക വ്യത്യാസമുണ്ടാകാം). ജില്ലയിൽ ഓൾകേരള കാറ്ററേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലും സദ്യ പാർസലുകളായി വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചുകൊടുക്കുന്നുണ്ട്. ചേർത്തലയിലെ 50-ഓളം കാറ്ററിങ്ങ് സ്ഥാപനങ്ങൾ ചേർന്നാണ് ജില്ലയിലെ പാർസലുകൾ തയ്യാറാക്കുന്ന ജോലികൾ ചെയ്യുന്നത്. ആലപ്പുഴയിലും മറ്റ് പ്രദേശങ്ങളിലുമായുള്ള 150-ഓളം സ്ഥാപനങ്ങൾ ചേർന്ന് വിതരണവും നിർവഹിക്കും. 

ജില്ലയൊട്ടാകെയുള്ള വിതരണം ചേർത്തലയിൽനിന്നാകും. വിളമ്പാനുള്ള വാഴയില മുതൽ ഉപ്പേരി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം ഉൾപ്പടെയുള്ളവയുണ്ട്. ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ തുടങ്ങി 22 മുതൽ 27 കൂട്ടം വരെ ഉണ്ടാകും. പല സ്ഥാപനങ്ങളിലും പായസം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. കുറഞ്ഞത് അഞ്ചും പത്തും പേർക്ക് കഴിക്കാൻ കഴിയുന്ന തരത്തിലുള്ള പൊതിയാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിൽ തയ്യാറാക്കുന്നത്. ഇതിന് 1800 രൂപയാണ് വില (പ്രാദേശിക വ്യത്യാസമുണ്ടാകാം). നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. കൂടാതെ ചില കാറ്ററിങ് സ്ഥാപനങ്ങളിൽ ആളുകളുടെ ആവശ്യപ്രകാരം കുടുംബമായും സുഹൃത്തുക്കളുമായും വന്നിരുന്ന് ഓണ സദ്യ കഴിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളിലാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. പത്തുപേരടങ്ങുന്ന സംഘം മുതലുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പോയിരുന്നു കഴിക്കുന്നതിനെക്കാൾ കൂടുതൽ സൗകര്യവും സ്വകാര്യതയും ആവശ്യപ്പെട്ടാണിത്. മികച്ച പ്രതികരണമാണ്. പല സ്ഥാപനങ്ങളിലും 98 ശതമാനത്തോളം ഓർഡറുകളായിട്ടുണ്ട്. പ്രത്യേക പൊതിയിൽ മികച്ച രീതിയിൽ പൊതിഞ്ഞു നൽകും. വരുന്ന ദിവസങ്ങളിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ്.

Eng­lish Sum­ma­ry: Thiru­vanam is only two days away; There is a grow­ing demand for ready-made sadya

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.