തിരുവനന്തപുരത്തെ ഹോട്ടലിൽ മനുഷ്യബോംബ് ഭീഷണി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഈമെയിലിൽ ഭീഷണി
കിഴക്കേകോട്ടയ്ക്ക് സമീപമുളള ഫോർട്ട് മാനർ ഹോട്ടലിനുനേരെയാണ് ഭീഷണി ഉയർന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഹോട്ടലിലെ മാനേജർക്കാണ് ഈമെയിൽ സന്ദേശം ലഭിച്ചത്. മനുഷ്യ ബോംബ് 2.30‑ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.
ബോംബ് സ്ക്വാഡ് ഉൾപ്പടെയുളളവർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എന്നാൽ ഇതുവരെയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.കഴിഞ്ഞ ഒരു മാസത്തിനുളളിൽ മൂന്നാം തവണയാണ് തിരുവനന്തപുരത്തെ ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്. ഇതിന് മുൻപ് ഹോട്ടൽ താജിലും ഹയാത്തിലും ഭീഷണി ഉണ്ടായിരുന്നു. അവ വ്യാജമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.