
കായികമേളയുടെ ഭാഗമായി നടക്കുന്ന ഗെയിംസ് മത്സരത്തില്‍ തിരുവനന്തപുരം ജില്ലയുടെ തേരോട്ടം. 855 പോയിന്റുമായാണ് തിരുവനന്തപുരം ജില്ല മുന്നിട്ടു നില്‍ക്കുന്നത്. ആകെ 535 ഗെയിംസ് ഇനങ്ങളിൽ 426 എണ്ണം പൂർത്തിയായപ്പോഴാണ് ഇൗ മെഡൽ കണക്ക്. 95 സ്വര്‍ണം,58 വെള്ളി, 98 വെങ്കലം എന്നിവയാണ് തലസ്ഥാനത്തിന്റെ നേട്ടം. 612 പോയിന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. 55 സ്വര്‍ണം, 58 വെള്ളി, 66 വെങ്കലവുമാണ് ഗെയിംസില്‍ കണ്ണൂര്‍ ജില്ല ഇതുവരെ നേടിയത്. 566 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തൃശൂരും 523 പോയിന്റുമായി നാലാം സ്ഥാനത്ത് കോഴിക്കോടും അഞ്ചാം സ്ഥാനത്ത് മലപ്പുറവുമുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ജി വി രാജ സ്പോര്‍ട്സ് സ്കൂളാണ് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സ്വന്തമാക്കിയത്. 165 പോയിന്റും 26 സ്വര്‍ണവും ആറ് വെള്ളിയും 17 വെങ്കലവുമാണ് ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ ഗെയിംസില്‍ മാത്രം നേടിയത്. 111 പോയിന്റുമായി തൊട്ടു പിറകെ സെന്റ് ജോസഫ് എച്ച്എസ്എസുമുണ്ട്. 84 പോയിന്റുമായി സായി തലശേരിയാണ് കണ്ണൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്ത് 81 പോയിന്റുമായി ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.