24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 16, 2024
December 15, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 8, 2024
December 5, 2024
December 4, 2024

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
June 2, 2022 8:49 am

തിരുവനന്തപുരത്ത് ഗുണ്ടാകുടിപ്പകയെ തുടര്‍ന്നുള്ള ആക്രമണത്തില്‍ കൊലക്കേസ് പ്രതി മരിച്ചു. വഴയില സ്വദേശി മണിച്ചനെയാണ് പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാര്‍ പരിക്കുകളോടെ ചികിത്സയിലാണ്. അക്രമണത്തിന് പിന്നലുണ്ടായിരുന്ന രണ്ട് പേര്‍ പിടിയിലായി. 

ദീപക് ലാല്‍ അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. അതേസമയം ലോഡ്‌ജില്‍ നാല് പേര്‍ ചേര്‍ന്ന് മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. രണ്ട് പേര്‍ക്കും വാള്‍ കൊണ്ടാണ് പരിക്കേറ്റത്. മണിച്ചന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

Eng­lish Summary:Thiruvananthapuram mur­der accused hacked to death; Two arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.