
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിലെ നെയ്യാറിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്ടാക്കട തൂങ്ങാൻപാറ സ്വദേശി അഭിനവാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ നെയ്യാറിലെ ഈരാറ്റുപുറത്താണ് സംഭവം നടന്നത്. കാട്ടാക്കട പി ആർ വില്യംസ് സ്കൂളിലെ ആറംഗ വിദ്യാർത്ഥി സംഘമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട അഭിനവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന അഭിനന്ദിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ കൂടി വെള്ളത്തിൽ അകപ്പെട്ടെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.