15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023
December 20, 2023

ജില്ലാ കേരളോത്സവം: കലാമത്സരങ്ങള്‍ക്ക് അരങ്ങുണര്‍ന്നു

web desk
തിരുവനന്തപുരം
December 10, 2022 8:39 am

ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായ കലാമത്സരങ്ങള്‍ക്ക് രണ്ടാംദിനത്തില്‍ തിരിതെളിഞ്ഞു. മലയിന്‍കീഴ് ഗവ. വിബിഎച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന കേരളോത്സവം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഐ ബി സതീഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

മലയിന്‍കീഴ് ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലെയും നാല് മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനിലെയും കലാകാരന്മാരാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കലാമത്സരങ്ങളുടെ ആദ്യദിനം ഒന്നാം വേദിയായ ലെനിന്‍ രാജേന്ദ്രന്‍ നഗറില്‍ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി എന്നിവയും രണ്ടാം വേദിയായ പാറശാല പൊന്നമ്മാള്‍ നഗറില്‍ ലളിതഗാനം, കര്‍ണാടക സംഗീതം, മാപ്പിളപ്പാട്ട്, വായ്പ്പാട്ട് എന്നിവയും അരങ്ങേറി.

മൂന്നാം വേദിയായ കലാഭവന്‍ മണി നഗറില്‍ കോല്‍ക്കളി, ദഫ്‍മുട്ട്, വട്ടപ്പാട്ട്, ഒപ്പന, തിരുവാതിര, മാര്‍ഗംകളി എന്നിവയും നാലാം വേദിയായ പൂവച്ചല്‍ ഖാദര്‍ നഗറില്‍ പ്രസംഗം, ക്വിസ് മത്സരം എന്നിവയും അഞ്ചാം വേദിയായ എ അയ്യപ്പന്‍ നഗറില്‍ രചന മത്സരങ്ങളും നടന്നു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വിളപ്പില്‍ രാധാകൃഷ്ണന്‍, എം ജലീല്‍, വി ആര്‍ സലൂജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വത്സലകുമാരി, ടി മല്ലിക, യുവജനക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ ചന്ദ്രികാദേവി ആര്‍ എസ്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ എം അന്‍സാരി തുടങ്ങിയവരും സംബന്ധിച്ചു.

ഗെയിംസിൽ തിരുവനന്തപുരം നഗരസഭ മുന്നിൽ

ജില്ലാതല കേരളോത്സവത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന കായിക മത്സരങ്ങൾ സമാപിച്ചു. ഗെയിംസ് വിഭാഗത്തിൽ 96 പോയിന്റ് നേടി തിരുവനന്തപുരം നഗരസഭ ഒന്നാം സ്ഥാനത്തും 57 പോയിന്റ് നേടി വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനത്തും മുന്നേറുകയാണ്. പുരുഷ വിഭാഗം നീന്തൽ മത്സരങ്ങളി­ൽ, 100 മീറ്റർ ബാക്ക്സ്ട്രോക്, 100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ തിരുവനന്തപുരം നഗരസഭയിലെ ആദിത്യൻ എസ് എസ്, 200 മീറ്റർ ഫ്രീസ്റ്റൈലിൽ റൂഹുനു ആർ, 100, 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വാമനപുരം ബ്ലോക്കിന്റെ അർജുൻ എസ് സത്യ, 50 മീറ്റർ ബട്ടർഫ്ലൈയിൽ ഋഷി ചന്ദ്രൻ എന്നിവർ ഒന്നാം സ്ഥാനം നേടി. വനിതാ വിഭാഗം 100 മീറ്റർ ബാ­ക്ക് സ്ട്രോക്ക് 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ പോത്തൻകോട് ബ്ലോക്കിലെ കീർത്തി ജെ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

200 മീറ്റർ ഫ്രീ സ്റ്റൈലിൽ അഭിരാമി എസും വിജയിയായി. വോളിബോൾ മത്സരത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനവും നേടി. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ തിരുവനന്തപുരം നഗരസഭയിലെ നേഹ ഒന്നാം സ്ഥാനവും, വാമനപുരം ബ്ലോക്കിലെ അനന്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗം സിംഗിൾസിൽ നസീം (വെള്ളനാട് ബ്ലോക്ക്‌) ഒന്നാം സ്ഥാനവും അഭിരാം എസ് എസ് ( വർക്കല ബ്ലോക്ക്‌ ) രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗം ഡബിൾസിൽ തിരുവനന്തപുരം കോർപറേഷനും പുരുഷ വിഭാഗം ഡബിൾസിൽ ചിറയിൻകീഴ് ബ്ലോക്കും ഒന്നാം സ്ഥാനവും നേടി. കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം വർക്കല മുൻസിപ്പാലിറ്റിക്കാണ് .

പുരുഷ വിഭാഗം ചെസ്സ് മത്സരത്തിൽ പെരുങ്കടവിള ബ്ലോക്കിലെ ഉണ്ണികൃഷ്ണൻ എം എ ഒന്നാം സ്ഥാനവും, കിളിമാനൂർ ബ്ലോക്കിലെ ജിഷ്ണു ഗോവിന്ദൻ രണ്ടാം സ്ഥാനവും നേടി. ബാസ്ക്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ പാറശാല ബ്ലോക്കും, പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷനും ഒ­ന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം ദിനം ആരംഭിച്ച കലാമത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഓരോ മത്സരാർത്ഥിയും കാഴ്ചവയ്ക്കുന്നത്. വായ്പാട്ട് ഹിന്ദുസ്ഥാനി വിഭാഗത്തിൽ തിരുവനന്തപുരം നഗരസഭയിൽ നിന്നുള്ള രാജലക്ഷ്മി എസ് എ‑ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ലളിതഗാനം പുരുഷ വിഭാഗം ഒന്നാം സ്ഥാനം റിനിൽ റൈ­ഹാൻ (വർക്കല ബ്ലോക്ക്‌), ര­ണ്ടാം സ്ഥാനം ഷിജിൻ എ (പാറശാല ബ്ലോക്ക്‌) നേടി. ആവേശം നിറഞ്ഞ ക്വിസ് മത്സരത്തിൽ പാറശാല ബ്ലോക്കിനെ പ്രതിനിധീകരിച്ച ആ­രോമൽ സുബി സ്റ്റീഫൻ വിജയിയായി. മോഹിനിയാട്ടം വിഭാഗത്തിൽ വർഷ സി വി(അതിയന്നൂർ ബ്ലോക്ക്) ഒന്നും, ജ്വാല ജോയി വി എം (ചിറയിൻകീഴ് ബ്ലോക്ക്) രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഭരതനാട്യത്തിൽ വെള്ളനാട് ബ്ലോക്കിലെ ഷഹനാസ് ഒന്നാം സ്ഥാനവും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ അ­നുശ്രീ രണ്ടാം സ്ഥാനവും നേ­ടി. കർണാടക സംഗീതത്തി­ൽ ഒന്നാം സ്ഥാനം നെടുമങ്ങാട് മുനിസിപ്പാറ്റിയിലെ ദേ­വനന്ദ എ എസിനാണ്. കലോത്സവത്തിന്റെ ഭാഗമായി വിവിധ രചനാ മത്സരങ്ങളും പു­രോഗമിക്കുന്നു. കഥാരചനയിൽ തിരുവനന്തപുരം കോ­ർപറേഷനിലെ ഷീല വിജയിയായി. മേ­ളയുടെ മൂന്നാം ദിനമായ ഇ­ന്ന് നാടോടി നൃത്തം, ഓ­ട്ടൻതുള്ളൽ, സംഘനൃത്തം, വിവിധ വാദ്യോപകരണങ്ങൾ, നാ­ടകം തുടങ്ങിയ മത്സര ഇനങ്ങളും അരങ്ങേറും.

Eng­lish Sam­mury: Thiru­vanan­tha­pu­ram Dis­trict Ker­ala School Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.