തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ 89.06 ശതമാനവും ഇതുവരെ വിറ്റഴിച്ചുവെന്ന് റിപ്പോര്‍ട്ട്. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്. 2,70,115 ടിക്കറ്റുകളാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്. 124.5 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഓണം ബംമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് കിട്ടിയത്.
54 ലക്ഷം ടിക്കറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റത്. അന്ന് ടിക്കറ്റ് വില 300 രൂപയായിരുന്നു. ഇത്തവണ ടിക്കറ്റ് വില 500 രൂപയാണ്. ബാക്കിയുള്ള ടിക്കറ്റുകള്‍ കൂടി വിറ്റഴിച്ചാല്‍ 240 കോടി തുകയാവും മൊത്തമായി സര്‍ക്കാര്‍ ഖജനാവിലെത്തുക. വില കൂടിയതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
English summary; Thiruvonam Bumper Lottery; 89.06 percent tickets were sold
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.