31 March 2025, Monday
KSFE Galaxy Chits Banner 2

അടുക്കളക്ക് ‘തീ’ പിടിക്കുമ്പോഴും കൂളാണ് ഈ വീട്ടമ്മ

സ്വന്തം ലേഖകൻ
ആലപ്പുഴ
November 9, 2021 7:45 pm

പാചക വാതകത്തിന്റെ വില കുതിച്ചുയർന്ന് അടുക്കളക്ക് ‘തീ’ പിടിക്കുമ്പോഴും കൂളാണ് ഈ വീട്ടമ്മ. കഴിഞ്ഞ 11 വർഷമായി വീട്ടിലെ അത്ഭുത കുഴൽ കിണറിൽ നിന്ന് യഥേഷ്ടം ലഭിക്കും ഒരു രൂപ പോലും മുടക്കില്ലാതെ പാചകവാതകം. ആലപ്പുഴ ആറാട്ടുവഴി ചിറപ്പറമ്പിൽ കാർത്തികയിൽ രത്നമ്മ രമേശൻ എന്ന വീട്ടമ്മ ശുദ്ധമായ വെള്ളത്തിന് വേണ്ടി കുത്തിയ കുഴൽ കിണറിൽ നിന്നാണ് ശാസ്ത്ര ലോകത്തെ പോലും വിസ്മയിപ്പിച്ച് ഭൂഗർഭ വാതകം പ്രവഹിക്കുന്നത്.

16 മീറ്ററിൽ താഴെ കിണർ കുത്തിയ ശേഷവും വെള്ളം കിട്ടിയില്ല. ഇതിനെ തുടർന്ന് പ്ലംബർ എത്തി പൈപ്പ് ഒരുക്കുവാൻ വേണ്ടി തീകത്തിച്ചപ്പോൾ ആളിപിടിച്ചു. ഇത് വീട്ടുകാരെ ആദ്യം ഞെട്ടിച്ചു. രമേശന്റെ നിർദ്ദേശപ്രകാരം ശ്രമം താത്കാലികമായി ഉപേക്ഷിക്കുകയും ചെയ്തു. വാതകം നിറഞ്ഞു പൊട്ടുമോ എന്ന് ഭയന്ന് മൂലം അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നുവെന്ന് രത്നമ്മ ഓർക്കുന്നു. ഭൂഗർഭ വാതകമാണ് പുറത്തേക്ക് വരുന്നതെന്ന് മനസിലാക്കിയ വീട്ടുകാർ പിന്നീട് പൈപ്പ് ഉപയോഗിച്ച് സ്റ്റൗവുമായി ബന്ധിപ്പിച്ചു. പാചകവും സജീവമാക്കി. സംഭവം അറിഞ്ഞു ജിയോളജി വകുപ്പ് അധികൃതരും പെട്രോളിയം കമ്പനികളും പരിശോധന നടത്താൻ എത്തിയിരുന്നു. മീഥെയിൻ വാതകമാണ് പുറത്തേക്ക് വരുന്നതെന്നും ഒരാഴ്ചത്തെ പ്രതിഭാസം മാത്രമായിരിക്കും ഇതെന്നായിരുന്നു അവരുടെ പ്രതികരണം.

എന്നാൽ കഴിഞ്ഞ 11 വർഷം കഴിഞ്ഞിട്ടും ഇതിന് യാതൊരു മാറ്റവുമില്ല. മുടക്കിയതാവട്ടെ വെറും 5000 രൂപ മാത്രവും. പാചക വാതക കണക്ഷൻ ക്യാൻസൽ ആകാതിരിക്കാൻ വേണ്ടി വേണ്ടി മാത്രമാണ് ഇപ്പോൾ സിലിണ്ടർ വാങ്ങുന്നത്. ശക്തമായ മഴയിൽ വീടിന് സമീപം വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ മാത്രമാണ് പാചക വാതകത്തിന്റെ ലഭ്യതയിൽ ചെറിയ കുറവുണ്ടാകും. പാചക വാതകത്തിന്റെ വില കുതിച്ചുയരുന്നതൊന്നും ഈ കുടുംബത്തെ ബാധിക്കുന്നതേയില്ല. മറ്റുള്ളവർക്ക് വില കുറച്ച് പാചക വാതകം ലഭിക്കണമെന്നാണ് രത്നമ്മയുടെ ആഗ്രഹം. ആലപ്പുഴയുടെ പല ഭാഗങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപ് കടലിനടിയിൽ ആയിരുന്നുവെന്നാണ് പല പഠനങ്ങളും വെളിപ്പെടുത്തുന്നത്. ഇവിടം കര ആയതോടെ ജൈവ വസ്തുക്കളുടെ ഫോസിലുകൾ ജീർണ്ണിച്ചു രാസ പ്രവർത്തനത്തിലൂടെ വാതകം രൂപപ്പെട്ടതാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Eng­lish Sum­ma­ry: Cook­ing gas from well

You may like this video also

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.