7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 1, 2026
March 1, 2026
February 27, 2026
February 21, 2026
January 26, 2026
January 19, 2026
September 16, 2025

ഇത് കേരളത്തിന്റെ സാമൂഹിക മൂലധനം; വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി

Janayugom Webdesk
കൽപ്പറ്റ
March 7, 2026 3:15 pm

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനൽകിയ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ഒന്നാം സോണിൽ മുഖ്യമന്ത്രി കയറിയ 26-ാം നമ്പർ വീട്ടിൽ മമ്മൂട്ടി എത്തി. കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗൺഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും സഹതാപവും ആണ് കേരളത്തിന്റെ സോഷ്യൽ കാപ്പിറ്റൽ എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു. 

പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റിൽനിന്നാണ് മമ്മൂട്ടി എത്തിയത്. മാർച്ച് ഒന്നിനാണ് ആദ്യഘട്ടമായി ടൗൺഷിപ്പിലെ 178 വീടുകൾ മുഖ്യമന്ത്രി ദുരന്തബാധിതർക്ക് കൈമാറിയത്. സർക്കാർ വാക്കുപാലിച്ചെന്നും ഒട്ടും എളുപ്പമായിരുന്നില്ല ഈ യജ്ഞമെന്നുമാണ് വീടുകൾ കൈമാറിയതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.