17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
February 25, 2024
February 24, 2024
February 9, 2024
January 22, 2024
January 21, 2024
January 21, 2024
January 18, 2024
January 9, 2024
January 9, 2024

ബില്‍ക്കീസ് ബാനുകേസില്‍ ഇത് രണ്ടാം തവണ; പ്രതിക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2024 10:25 am

ബില്‍ക്കിസ് ബാനു കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതിയായ രമേശ് ചന്ദാനയ്ക്കാണ് കോടതി ഇപ്പോള്‍ പരോള്‍ അനുവദിച്ചിട്ടുള്ളത്.അനന്തരവളുടെ വിവാഹത്തില്‍പങ്കെടുക്കുന്നതിനായി പത്ത് ദിവസത്തെ പരോളാണ് ഗുജറാത്ത് ഹൈക്കോടതി രമേശിന് അനുവദിച്ചത്.

കഴിഞ്ഞ ആഴ്ച്ചയാണ് പരോളിനായുള്ള അപേക്ഷ രമേശ് നല്‍കിയത്. പ്രതിക്ക് പരോള്‍ നല്‍കുന്നതില്‍ കോടതിയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയ്യായിരം രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് രമേശിന് ജാമ്യം നല്‍കിയത്. പരോള്‍ കാലാവധി കഴിഞ്ഞാല്‍ കൃത്യസമയത്ത് ജയിലില്‍ കീഴടങ്ങണമെന്ന് ജസ്റ്റിസ് ദിവ്യേഷ് എ. ജോഷിയുടെ ബഞ്ച് പറയുകയും ചെയ്തു.

നിലവില്‍ രണ്ടാമത്തെ തവണയാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് കോടതി പരോള്‍ നല്‍കുന്നത്. ഭാര്യാ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പ്രതിയായ പ്രദീപ് മോധിയക്കാണ് കോടതി ആദ്യം പരോള്‍ അനുവദിക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ജനുവരി 21ന് രമേശ് ചന്ദാന, പ്രദീപ് മോധിയ അടക്കമുള്ള ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ജയിലില്‍ കീഴടങ്ങുന്നത്.

ബില്‍ക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി വളരെ നിര്‍ണായകമായിരുന്നു. പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു.

Eng­lish Summary:
This is the sec­ond time at Bilkies Banukase; Gujarat High Court grant­ed parole to the accused

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.