10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 9, 2025
January 9, 2025
January 6, 2025
January 5, 2025
December 25, 2024
December 24, 2024
December 19, 2024
December 18, 2024
December 17, 2024

തൊണ്ടിമുതല്‍ കേസ് :ആന്റണി രാജുവിനെതിരെ പുനരന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
July 25, 2023 1:04 pm

തൊണ്ടിമുതല്‍കേസില്‍ സംസ്ഥാനഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എതിരെ പുനരന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.

കേസ് ആറ് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി പ്രതിയായ കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്തരത്തില്‍ കൃത്രിമം കാട്ടിയതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്.

2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്‌ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാല്‍, വിചാരണ അനന്തമായി നീണ്ടു.1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷീഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയെ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്. ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു.

ആന്റണി രാജുവിന്റെ സീനിയറാണ് വക്കാലത്ത് എടുത്തത്. സെഷന്‍സ് കോടതിയില്‍ തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ഉള്‍വസ്ത്രം പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു.കേസില്‍ കൃത്രിമം നടന്നെന്നു കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി അന്വേഷണത്തിനു നിര്‍ദേശം നല്‍കി.

2006ല്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. 2014ല്‍ കേസ് നെടുമങ്ങാട് കോടതിക്കു കൈമാറി. കോടതിയില്‍നിന്നു തൊണ്ടിമുതല്‍ വാങ്ങിയതും മടക്കി നല്‍കിയതും ആന്റണി രാജുവാണ്.

തനിക്കെതിരെ ശേഖരിക്കാവുന്ന തെളിവുകളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ശേഖരിച്ചിട്ടും കേസ് എടുക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണു കോടതി എത്തിയതെന്നാണ് ആന്റണി രാജു നിയമസഭയില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ എടുത്ത കള്ളക്കേസാണിതെന്നും ആന്‍റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.

Eng­lish Summary:
Thondimu­ta case: Supreme Court stayed re-inves­ti­ga­tion against Antho­ny Raju

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.