25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 22, 2025
April 22, 2025
April 20, 2025
April 18, 2025

സിദ്ദിക്കിനെ ആശ്വസിപ്പിക്കുന്ന ആ ചിത്രങ്ങൾ പഴയതാണ്

ട്രോളുകളോട് പ്രതികരിച്ച് ബീന ആൻറണി
Janayugom Webdesk
തിരുവനന്തപുരം
August 30, 2024 10:15 am

നടൻ സിദ്ദിക്കിനെ ആശ്വസിപ്പിക്കുന്ന ആ ചിത്രങ്ങൾ പഴയതാണെന്നും മോശമായി പ്രചരിപ്പിച്ചത് വേദനിപ്പിച്ചുവെന്നും നടി ബീന ആന്റണി .
സിദ്ദീഖിനെ മകന്റെ മരണത്തിൽ ബീന ആന്റണി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി പ്രചരിപ്പിച്ചിരുന്നു . സിനിമാ നടിയുടെ ആരോപണത്തെ തുടർന്ന് സിദ്ദിക്കിനെ ബീന ആന്റണി ആശ്വസിപ്പിക്കുന്നു എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിച്ചത് . സിദ്ദിഖിന്റെ മകന്റെ മരണ സമയത്ത് എത്താൻ കഴിഞ്ഞിരുന്നില്ലയെന്നും പിന്നീട് നേരിട്ട് കണ്ടപ്പോള്‍ ആശ്വസിപ്പിച്ച ദൃശ്യമാണ് അദ്ദേഹത്തിനെതിരെ കേസെടുത്ത ശേഷം ഇപ്പോൾ മോശം രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും ബീന ആന്‍റണി പറഞ്ഞു.

ട്രോളായി അടക്കം ഈ ദൃശ്യങ്ങൾ പ്രചരിച്ചുവെന്നും ഇത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും നടി പ്രതികരിച്ചു. ഹേമ കമ്മീഷനെ കൈയടിച്ച് സ്വാഗതം ചെയ്യുന്നു. പണ്ട് ഞാനും ഇൻഡസ്ട്രിയിൽ വന്ന കാലത്ത് ലൊക്കേഷനിൽനിന്ന് പറഞ്ഞുവിട്ടതടക്കം എനിക്കും ചില ചെറിയ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊന്നും ഇല്ല എന്ന് പറയാൻ ഞാൻ ആളല്ലെന്നും ബീന ആന്റണി പറഞ്ഞു. അദ്ദേഹം തന്നെ ഒരു സഹോദരിയെപ്പോലെ ആണ് കണ്ടിരുന്നത്. സിദ്ദിക്കിനെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കുകയും തെറ്റുകാരാണെന്നു കണ്ടെത്തിയാൽ ശിക്ഷിക്കുകയും വേണം. പക്ഷേ തന്റെ പേരിൽ നടക്കുന്ന വ്യക്തിഹത്യ ഒഴിവാക്കണമെന്നും ബീന ആന്റണി പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.