20 December 2025, Saturday

Related news

July 23, 2025
July 20, 2025
July 20, 2025
July 18, 2025
July 17, 2025
July 16, 2025
July 10, 2025
July 8, 2025
July 6, 2025
July 5, 2025

സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റൈനിൽ പോകണം

Janayugom Webdesk
കോഴിക്കോട്
September 17, 2023 3:51 pm

നിപ സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകണമെന്ന് അറിയിപ്പ്. സെപ്തംബർ 8 നു ഉച്ചക്ക് 12.30 മുതൽ 1.30 വരെയുള്ള ജുമാ നമസ്‍കാരത്തിനായി വടകര പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ജുമാ മസ്ജിദ് സന്ദർശിച്ചവർ, സെപ്റ്റംബർ 10 നു രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ വടകര ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയവർ, അന്നേ ദിവസം രാത്രി 9.30 മുതൽ 10 വരെ കോഴിക്കോട് കാരപറമ്പ് റിലയൻസ് സ്മാർട്ട് പോയിന്റ് സന്ദർശിച്ചവർ സ്വയം ക്വാറന്റൈനില്‍ പോകുകയും നിപ കണ്ട്രോൾ സെല്ലിൽ വിവരം അറിയിക്കുകയും ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനശ്രദ്ധക്കായി പുറത്തിറക്കിയ അറിയിപ്പാണിത്. വിവരം അറിയിക്കുവാനായി കൺട്രോൾ സെൽ നമ്പറുകളായ 0495 ‑2383100 101 , 0495- 2384100 101, 0495- 2386100 എന്നിവയിൽ ബന്ധപ്പെടാം.

Eng­lish Sum­ma­ry: Those who have vis­it­ed affect­ed areas should self-quarantine
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.