23 December 2024, Monday
KSFE Galaxy Chits Banner 2

ഭീമ കൊറേഗാവ് വാര്‍ഷികത്തിന് ആയിരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2022 10:56 pm

കനത്ത സുരക്ഷയ്ക്കിടയിലും ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 204ാം വാർഷിക ദിനത്തിൽ ജയസ്തംഭ് സ്മാരകത്തിൽ എത്തിയത് ആയിരങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ കാരണം 203ാം വാർഷികാചരണം നടന്നിരുന്നില്ല. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ, സാമൂഹ്യക്ഷേമ മന്ത്രി ധനഞ്ജയ് മുണ്ടെ എന്നിവരും സ്മാരകം സന്ദർശിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 60 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും ജയസ്‍തംഭത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് ആയിരക്കണക്കിന് പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കോവിഡ് പരിശോധനാ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.1818 ജനുവരി ഒന്നിന് മെഹർ സമുദായത്തിൽപ്പെട്ട ദളിത് യോദ്ധാക്കൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേർന്ന് പേഷ്വാ ഭരണത്തെ തോൽപ്പിച്ച ഭീമാ കൊറെഗാവ് യുദ്ധ വാർഷികം കാലങ്ങളായി മെഹർ സമുദായം ആഘോഷിക്കാറുണ്ട്.200ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2018 ജനുവരി രണ്ടിന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിലേക്ക് സംഘപരിവാർ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിട്ടതോടെ സാമുദായിക സംഘർഷം ഉടലെടുത്തിരുന്നു.
eng­lish summary;Thousands appeared in Bhi­ma Kore­gaon anniversary
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.