21 January 2026, Wednesday

Related news

December 30, 2025
November 2, 2025
October 30, 2025
October 26, 2025
May 22, 2025
April 15, 2025
November 5, 2024
October 19, 2024
May 1, 2024
April 14, 2024

സല്‍മാനെ ഉറപ്പായും കൊലപ്പെടുത്തും; ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍

Janayugom Webdesk
മുംബൈ
June 26, 2023 6:45 pm

ബോളിവുഡ് നടൻ സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. സല്‍മാനെ തീര്‍ച്ചയായും കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാനേതാവ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ പരസ്യമായി സല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

“നമ്മള്‍ അയാളെ കൊല്ലും. ഉറപ്പായും കൊലപ്പെടുത്തും. ഭായി സാബ് (ലോറന്‍സ് ബിഷ്‌ണോയ്) ഒരിക്കലും മാപ്പ് പറയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ബാബ കരുണ കാണിക്കണമെങ്കില്‍ അദ്ദഹത്തിന് കരുണ തോന്നണം”. ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.

“സല്‍മാന്‍ ഖാന്‍ മാത്രമല്ല, നമ്മുടെ എല്ലാ ശത്രുക്കളെയും വകവരുത്താനുള്ള ശ്രമം തുടരുക തന്നെ ചെയ്യും. സല്‍മാനെ ഞങ്ങള്‍ വകവരുത്തും. നിങ്ങളത് അറിയും” ബ്രാര്‍ പറഞ്ഞു.

ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗുണ്ടാസംഘ തലവന്‍ നിലവില്‍ ജയിലിലാണ്. തന്റെ ജീവിത ലക്ഷ്യം സല്‍മാനെ കൊല്ലുക എന്നതാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു.

സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയതിന് മാര്‍ച്ചില്‍ ലോറന്‍സ് ബിഷ്‌ണോയിക്കും ഗോള്‍ഡി ബ്രാറിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.

Eng­lish Summary:threat against Actor salman khan by goldy brar
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.