പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെുത്തുന്ന സന്ദേശം ലഭിച്ചതായി മുംബൈ പൊലീസ്. സന്ദേശം എത്തിയ ഫോണ്‍ നമ്പര്‍ അജ്മീറില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ മുംബൈ ട്രാഫിക് പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വന്ന വാട്ട്സ്ആപ്പ് മെസ്സേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയെക്കുറിച്ചാണ് പരാമര്‍ശിച്ചിരുന്നത്.
സന്ദേശം അയച്ചയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളോ അല്ലെങ്കില്‍ മദ്യലഹരിയില്‍ അയച്ചതാണോ എന്ന് സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.