ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇ‑മെയിൽ വഴിയാണ് ഇയാൾ വധഭീഷണി അയച്ചത്. പത്ത് ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.
ഗവർണറുടെ ഓഫീസ് നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്. കോഴിക്കോട് നിന്നാണ് സന്ദേശമെത്തിയതെന്ന് സൈബർ പൊലീസ് കണ്ടെത്തി. തുടർന്ന് കേസ് കോഴിക്കോട് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിയിലാകുന്നത്. ഇയാലെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
English Sammury: A native of Kozhikode was arrested for threatening to kill the governor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.