20 January 2026, Tuesday

Related news

January 13, 2026
January 2, 2026
December 27, 2025
December 21, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 10, 2025

റൂട്ട് കനാൽ ചെയ്തു, തൃശൂരില്‍ മൂന്നര വയസ്സുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

Janayugom Webdesk
തൃശൂർ
November 7, 2023 4:57 pm

തൃശൂർ കുന്നംകുളം മലങ്കര ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മൂന്നര വയസ്സുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ — ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. പല്ലുവേദനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം 12.20 ഓടെ കുട്ടി മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാല്‍ ചികിത്സാപിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.

Eng­lish Sum­ma­ry: three and a half year old boy died in hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.