22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 9, 2024
December 9, 2024
December 5, 2024
November 16, 2024
November 14, 2024
November 8, 2024
November 8, 2024
November 7, 2024

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പില്‍ മൂന്ന് മരണം; പ്രതിയെ പൊലീസ് കൊലപ്പെടുത്തി

Janayugom Webdesk
വാഷിങ്ടണ്‍
August 29, 2022 8:44 am

ഞായറാഴ്ച രാവിലെ ഹൂസ്റ്റണില്‍ ഒരാള്‍ കെട്ടിടത്തിന് തീയിടുകയും, പുറത്തേക്കോടിയ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണിലെ മിക്‌സഡ് ഇന്‍ഡസ്ട്രിയല്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സംഭവം. പ്രതി കെട്ടിടത്തിന് തീയിട്ട ശേഷം ആളുകള്‍ പുറത്തേക്കിറങ്ങാന്‍ കാത്തുനിന്നു. തീ വ്യാപിച്ചതോടെ പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്കോടി. ഈ സമയം തോക്കുമായി ഒളിച്ചിരുന്ന പ്രതി 5 പേരെ വെടിവച്ചിട്ടു. രണ്ടുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ഇരകളെല്ലാം 40 മുതല്‍ 60 വരെ പ്രായമുള്ള പുരുഷന്മാരാണ്. പിന്നീട് തീപിടിത്തത്തെ കുറിച്ച് വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും അപ്പാര്‍ട്ട്മെന്റിലെത്തി. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തോക്കുധാരി വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. 40 വയസുകാരനാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Three dead in anoth­er shoot­ing in Amer­i­ca; The accused was killed by the police

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.