23 January 2026, Friday

Related news

January 21, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 14, 2026
January 14, 2026

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
തൃശൂര്‍
June 8, 2023 9:55 am

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് ചെന്നൈ സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ്‌ പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്.

ഇവരുടെ സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

കഴിഞ്ഞ നാലാം തിയ്യതിയാണ് മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

eng­lish sum­ma­ry; Three mem­bers of a fam­i­ly were found hang­ing dead in Thrissur
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.