22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 18, 2024
December 17, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Janayugom Webdesk
കൽപ്പറ്റ
April 12, 2022 9:45 pm

വയനാട് കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. തമിഴ്‌നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടര വയസുകാരനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം. കോഴിക്കോട് വിവാഹത്തിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട കാർ മിൽമയുടെ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. രണ്ടര വയസുകാരൻ ആരവ് ഒഴികെ കാറിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. സുൽത്താൻ ബത്തേരിയില്‍ നിന്ന് കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി. 

മരിച്ച ശ്രീജിഷയുടെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവീഷിന്റെയും, പ്രേമലതയുടെയും മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. ദേശീയ പാതയിൽ കൊളഗപ്പാറ മുതൽ മുട്ടിൽ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാവുകയാണെന്നും വേഗത നിയന്ത്രിക്കാനും അപകടങ്ങൾ കുറയ്ക്കാനുമാവശ്യമായ അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Eng­lish Summary:Three mem­bers of a fam­i­ly were killed in a car accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.