22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

രാജ്യത്ത് മൂന്ന് പുതിയ ചൈനീസ് വകഭേദം: കോവിഡ് പ്രതിരോധം ശക്തമാക്കണം, മാസ്ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2022 7:45 pm

രാജ്യത്ത് കോവിഡിന്റെ മൂന്ന് ചൈനീസ് വകഭേദങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിൽ അറിയിച്ചു.
ആൾക്കൂട്ടമുള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോ​ഗ് അം​ഗം ഡോ. വി.കെ പോൾ യോ​ഗത്തിനുശേഷം നിർദേശിച്ചു. മുൻകരുതൽ ‍ഡോസ് സ്വീകരിക്കാൻ വൈകരുത്. ഇതുവരെ 27 — 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

‘സീറോ-കോവിഡ്’ നയം ലഘൂകരിച്ചതിന് ശേഷം ചൈനയിലെ കോവിഡ് രോഗബാധിതരിൽ വൻവർധന ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ആരോഗ്യ വിദഗ്ധരടക്കം യോഗം ചേർന്നത്.
ചില രാജ്യങ്ങളിൽ വർധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത്, വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ഇന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിർദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയാറാണെന്നും ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി കോവിഡ് പോസിറ്റീവായ കേസുകളിൽ വേണ്ട തുടർ നടപടിയെടുക്കാൻ കേ​ന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ട്.

ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ ബിഎഫ്7 എന്ന പുതിയ വകഭേദമുള്ള മൂന്നു കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഈ വകഭേദത്തിന്റെ ആദ്യ കേസ് ഒക്ടോബറിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററാണ് കണ്ടെത്തിയത്. നിലവിൽ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾ​ക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചൈനീസ് നഗരങ്ങളെ ഈ വകഭേദം കാര്യമായി ബാധിച്ചു കഴിഞ്ഞു. അതിവേഗത്തിൽ പടരുമെന്നതാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത. വാക്സിനെടുത്തവരിൽ പോലും അണുബാധയുണ്ടാക്കാൻ ശേഷിയുണ്ട്.

യുഎസ്, യുകെ, ബെൽജിയം, ജർമനി, ഫ്രാൻസ് ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഈ വകഭേദേം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Three new Chi­nese vari­ants in the coun­try: Cen­tral gov­ern­ment should strength­en covid resis­tance, wear masks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.