
ഓഗസ്റ്റ് 15ന് നേപ്പാൾ വഴി മൂന്ന് ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ബിഹാറിലാണ് എത്തിയതെന്നാണ് വിവരം. വിവരത്തിൻറ അടിസ്ഥാനത്തിൽ ബിഹാറിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജെയ്ഷെ മുഹമ്മദ്ദ് ഭീകരരാണ് നുഴഞ്ഞുകയറ്റം നടത്തിയതെന്നാണ് വിവരം. റാവൽപിണ്ടി സ്വദേശിയായ ഹസ്‌നാനിൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ഭവാൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് ഭീകരരെന്ന് ബിഹാർ പൊലീസ് പറഞ്ഞു.
മൂന്ന് ഭീകരരുടെയും പേരുകൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ അതിർത്തി സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.