31 December 2025, Wednesday

Related news

November 19, 2025
November 4, 2025
October 2, 2025
September 30, 2025
September 27, 2025
September 26, 2025
September 25, 2025
September 21, 2025
September 21, 2025
July 25, 2025

അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്

Janayugom Webdesk
ന്യൂയോർക്ക്
November 27, 2023 11:17 am

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപം ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.

വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിന്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Three Pales­tin­ian stu­dents shot near US var­si­ty campus
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.