26 June 2024, Wednesday
KSFE Galaxy Chits

Related news

June 11, 2024
June 16, 2022
May 22, 2022
April 21, 2022
April 3, 2022
March 25, 2022
December 4, 2021
December 3, 2021

പുതുച്ചേരിയില്‍ മാന്‍ഹോളില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മുന്നു പേര്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 11, 2024 2:14 pm

പുതുച്ചേരിയില്‍ മാന്‍ഹാളില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും 15വയസുള്ള കുട്ടിയുമാണ് മരിച്ചത്. രണ്ടു പേര്‍ ചികിത്സയിലാണ്. റെഡ്ഢിപാളയം മേഖലയിലാണ് അപകടമുണ്ടായത്.

മാൻഹോളിൽ നിന്നുള്ള വിഷവായു ശുചിമുറിയിലൂടെയാണ് വീട്ടിനുള്ളിലേക്കെത്തിയത്. ശുചിമുറി തുറന്നപ്പോൾ വിഷവാതകം പടരുകയായിരുന്നു.വാതകം ശ്വസിച്ച് വീട്ടിലെ സ്ത്രീകൾ നിവലിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ തൊട്ടടുത്തുള്ള വീട്ടിലെ 15 വയസുള്ള കുട്ടിയും വിഷവായു ശ്വസിച്ച് മരണമടഞ്ഞു. 

സംഭവത്തെത്തുടർന്ന് റെഡ്ഡിപാളയം, പുതുന​ഗർ മേഖലകളില‍്‍ കനത്ത ജാ​ഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്ഡിപാളയം, പുതുന​ഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റെഡ്ഡിപാളയത്ത് വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി.

Eng­lish Summary:
Three peo­ple died after inhal­ing tox­ic air from man­holes in Puducherry

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.