23 December 2024, Monday
KSFE Galaxy Chits Banner 2

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് നാലുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ മ രിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2022 9:17 am

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. നാലു വയസ്സായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലാഹോറി ഗേറ്റിന് സമീപമാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാനുള്ള പരിശോധനയും തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയാണ് കെട്ടിടം തകരാന്‍ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Three peo­ple, includ­ing a four-year-old girl, di ed in a build­ing col­lapse in Delhi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.