22 January 2026, Thursday

Related news

January 21, 2026
January 17, 2026
January 12, 2026
January 1, 2026
December 29, 2025
December 27, 2025
December 24, 2025
December 23, 2025
December 21, 2025
December 19, 2025

കൂറുമാറ്റം: മൂന്നുപേരെ അയോഗ്യരാക്കി

Janayugom Webdesk
തിരുവനന്തപുരം
January 22, 2023 7:38 pm

കൂറുമാറ്റ നിരോധന നിയമ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലർ ടി എൽ സാബു എന്നിവരെയാണ് കമ്മിഷണർ എ ഷാജഹാൻ അയോഗ്യരാക്കിയത്. ആറ് വര്‍ഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനാണ് വിലക്ക്.

കൂറുമാറ്റം ആരോപിച്ച് സമർപ്പിച്ച മറ്റ് മൂന്നു പരാതികൾ തള്ളി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് അംഗം എസ് ശ്രീധരന്‍, റാന്നി പഞ്ചായത്തിലെ പത്താം വാർഡ് അംഗം ശോഭാ ചാർളി, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അംഗം സൗമ്യ വലിയവീട്ടില്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികളാണ് തള്ളി ഉത്തരവായത്.

Eng­lish Sum­ma­ry: Three per­sons were dis­qual­i­fied by the State Elec­tion Commission
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.