1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 29, 2024

മാ​ങ്കു​ളത്ത് മൂ​ന്ന് വി​ദ്യാ​ർ​ത്ഥികള്‍ മു​ങ്ങി മരിച്ചു

Janayugom Webdesk
ഇ​ടു​ക്കി
March 2, 2023 4:38 pm

മാങ്കുളത്ത് പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ ഇറങ്ങുന്നതിനിടെ വെള്ളത്തിൽ മുങ്ങിയ അഞ്ച് പേരിൽ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചു.രണ്ട് പേരെ രക്ഷപ്പെടുത്തി. അങ്കമാലി ജ്യോതിസ് സെൻട്രൽ സ്കൂളിലെ 9ആം ക്ലാസ് വിദ്യാർത്ഥികളായതുറവൂർ കൂരാൻ വീട്ടിൽ ബ്രെസി ചെറിയാൻ്റെ മകൻ റിച്ചാർഡ് (15), കാലടി, മാണിക്യ മംഗലം മടുക്കാങ്കൽ പരേതനായ ഷിബുവിൻ്റെ മകൻ അർജുൻ 15 ) അയ്യംപുഴ കോ ല്ലാട്ടുകുടി ജോബിയുടെ മകൻ ജോയൽ 15 ) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കും 2.45 ഓടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് സ്കൂളിൽ നിന്നും മൂന്ന് അദ്ധ്യാപകർക്കൊപ്പം 30 വിദ്യാർത്ഥികൾ മൂന്നാറിലേക്ക് പുറപ്പെട്ടത്. 

ആനച്ചാലി ലെത്തിയ ശേഷം ഇവർ ആനക്കുളം സന്ദർശിയ്ക്കാനായി മാങ്കുളത്തേക്ക് പോകാൻ തീരുമാനിച്ചു. ഉച്ചയോടെ മാങ്കുളത്തെത്തിയ ശേഷം മൂന്ന് ജീപ്പുകളിലായാണ് ആനക്കുളത്തേക്ക് പുറപ്പെട്ടത്. വലിയ പറക്കട്ടി പുഴയിലെത്തിയ സംഘത്തിലെ അഞ്ചു വിദ്യാർത്ഥികൾ പുഴയിലിറങ്ങി. പുഴയിലെ വെള്ളത്തിൽ പാറയിൽ കയറി നിൽക്കവെ ഇവർ കാൽവഴുതി കയത്തിലെക്ക് പതിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്താനായെങ്കിലും, മൂന്ന് പേർ കയത്തിലേക്ക് മുങ്ങിത്താണു. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ മൂന്ന് പേരെയും പുറത്തെടുത്ത് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

Eng­lish Summary;Three stu­dents drowned in Mangulam

You may also like this video

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.