17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 27, 2024
May 9, 2024
September 18, 2023
September 13, 2023
September 4, 2023
July 18, 2023
April 16, 2023
April 16, 2023
April 16, 2023
April 13, 2023

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കുല്‍ഗാമില്‍ മൂന്ന് ഭീകരര്‍ കൊ ല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡൽഹി
May 9, 2024 10:03 am

നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരിലെ കുൽഗാം ജില്ലയിൽ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയാണ് എന്‍ഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍പ്പെട്ട ഭീകരൻ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. 

തെക്കൻ കശ്മീരിലെ കുൽഗാമിലെ റെഡ്വാനി പയീൻ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട റെഡ്വാനി പയീൻ നിവാസിയായ ബാസിത് അഹമ്മദ് ദാർ, പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളില്‍ പങ്കാളിയാണെന്ന് അധികൃതര്‍ പറഞ്ഞു. ലഷ്‌കർ-ഇ‑തൊയ്ബ (എൽഇടി) ഓഫ്‌ഷൂട്ട് ഗ്രൂപ്പായ ദി റെസിസ്റ്റൻ്റ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻഡര്‍ കൂടിയായിരുന്നു ഇയാളെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ദാറിനെ കൂടാതെ മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നീ രണ്ട് ലഷ്‌കർ ഇ ടി ഭീകരരും ഓപ്പറേഷനിൽ കൊല്ലപ്പെട്ടു.

മെയ് 4 ന് പൂഞ്ച് ജില്ലയിൽ ഒരു ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷം കേന്ദ്രഭരണ പ്രദേശങ്ങളിൽ സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കിയിരുന്നു.
ആക്രമണത്തിൽ ഉൾപ്പെട്ടതായി കരുതുന്ന മൂന്ന് ഭീകരരുടെ സിസിടിവി ദൃശ്യങ്ങൾ അധികൃതര്‍ ബുധനാഴ്ച പുറത്തുവിട്ടിരുന്നു.

Eng­lish Sum­ma­ry: Three ter­ror­ists were ki lled in Kul­gam after a forty-eight hour long encounter

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.