ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടാനൊരുങ്ങി മൂന്ന് വയസുകാരൻ ആദിദേവ്. ഒന്നരവയസ് പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് ഫുട്‌ബോളിനോടുള്ള ആദിദേവിന്റെ കമ്പം. ഏറ്റവും കൂടുതൽ നേരം ഫുട്ബോൾ തട്ടുന്ന കുഞ്ഞുതാരം എന്ന റെക്കോഡ് നേടുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ആദിദേവ്. ദീർഘ ദൂര ഓട്ടക്കാരനും ലിംക ബുക്ക് ഓഫ് ജോതാവുമായ ധനുവച്ചപുരം സ്വദേശി ബാഹുലേയൻ സമ്മാനിച്ച ഫുട്ബോളുമായാണ് ഏതുനേരവും സഞ്ചാരം.
ധനുവച്ചപുരം സ്വദേശി രാഹുലിന്റെയും അബിതയുടെയും മകനാണ് ആദിദേവ്. ഫുട്‌ബോളുമായുള്ള ആദിദേവിന്റെ കമ്പം ആദ്യം കണ്ടെത്തുന്നത് മുത്തച്ഛനായ അശോകനാണ്, അദ്ദേഹം തന്നെയാണ് സമീപവാസിയായ ബാഹുലേയനെ ഈ വിവരം അറിയിക്കുകയും തുടർന്ന് ബാഹുലേയൻ പ്രോത്സാഹനമായി ഫുട്ബോൾ സമ്മാനിക്കുകയും ചെയ്തത്. നാട്ടുകാർക്കിടയിൽ ആദിദേവ് ഇപ്പോൾ തികച്ചും ഒരു കൗതുകവും താരവും തന്നെയാണ്. കഴിഞ്ഞ ദിവസം ധനുവച്ചപുരത്ത് ഗ്രാമശബ്ദം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിൽ ആദിദേവിന് സ്നേഹോപഹാരം നൽകി ആദരിച്ചു. അധികം താമസിയാതെ തന്നെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർ നേരിൽ വിലയിരുത്താനുള്ള പ്രവർത്തനങ്ങളുമായി എത്തുമെന്നാണ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.