22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

തൃക്കാക്കരയില്‍ യുഡിഎഫ്: ലീഡ് 25,015

Janayugom Webdesk
June 3, 2022 9:17 am

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തില്‍ ചരിത്രവിജയം നേടി യുഡിഎഫിലെ ഉമ തോമസ്. അവസാന റൗണ്ടും പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 72,770 വോട്ടുനേടി. കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമയുടെ വിജയം. ജോ ജോസഫിന് 47,752 വോട്ടും എ എൻ രാധാകൃഷ്ണന് 12,955 വോട്ടും ലഭിച്ചു. അനിൽ നായർ 100, ജോമോൻ ജോസഫ് 384, സി പി ദിലീപ് നായർ 36, ബോസ്കോ കളമശേരി 136, മന്മഥൻ 101, നോട്ട 1111 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില. പന്ത്രണ്ടാം റൗണ്ടില്‍ ശേഷിച്ച എട്ട് ബൂത്തുകളാണ് എണ്ണിത്തീര്‍ത്തത്. എംഎല്‍എയായിരുന്ന പി ടി തോമസിന്റെ സഹധര്‍മ്മിണിയായ ഉമ, മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. മുന്‍പ് ബെന്നി ബഹന്നാന്‍ നേടിയ 22,406 വോട്ടാണ് മണ്ഡലത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം.

 

ഇലക്ഷന്‍ കമ്മിഷന്റെ ഔദ്യോഗിക വിവരം ശതമാന കണക്കില്‍ 

കോണ്‍ഗ്രസ്-    53.76

സിപിഐ(എം)  35.28

ബിജെപി-         9.57

നോട്ട–             0.83

മറ്റുള്ളവര്‍—        0.57

 

ആദ്യവസാനം വരെ മുഴുവന്‍ റൗണ്ടിലും വ്യക്തമായ ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മുന്നിട്ടുനിന്നു. പതിനൊന്നാം റൗണ്ടില്‍ 70,101 വോട്ടുകളാണ് ഉമയ്ക്ക് ലഭിച്ചത്. ജോ ജോസഫിന് 45,836 വോട്ടും 12590 വോട്ട് എ എന്‍ രാധാകൃഷ്ണനും ലഭിച്ചു. പത്താം റൗണ്ടില്‍ ഉമാ തോമസിന് 63198 വോട്ടും ജോ ജോസഫിന് 40284 വോട്ടും എ എൻ രാധാകൃഷ്ണൻ 11670 വോട്ടുമാണ് ലഭിച്ചത്. പതിനൊന്നാം റൗണ്ടില്‍ ഉമാ തോമസ് 70098 വോട്ടും ജോ ജോസഫ് 45834 വോട്ടും എ എൻ രാധാകൃഷ്ണൻ 12588 വോട്ടും നേടി. ഒമ്പതാം റൗണ്ടില്‍ ഉമ തോമസിന് 63,201 വോട്ടും എല്‍ഡിഎഫിലെ ജോ ജോസഫിന് 40.286 വോട്ടും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന് 11,672 വോട്ടുമാണ് ലഭിച്ചത്. എട്ടാം റൗണ്ടില്‍ ഉമ തോമസിന് 49,770 വോട്ടും എല്‍ഡിഎഫിലെ ജോ ജോസഫിന് 31,697 വോട്ടും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന് 9760 വോട്ടുമാണ് ലഭിച്ചത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് 43,075 വോട്ടും എല്‍ഡിഎഫിന് 28,172 വോട്ടുമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 8,711 വോട്ടാണ് ലഭിച്ചത്. ഇനി എട്ട് ബൂത്തുകളിലെ വോട്ടുകളാണ് എണ്ണി തീരാനുള്ളത്. ആറാം റൗണ്ടില്‍ 12,605 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. 37,785 വോട്ടുകളാണ് ആറാം റൗണ്ടില്‍‍ ഉമ തോമസിന് ലഭിച്ചത്. എല്‍ഡിഎഫിലെ ഡോ.ജോ ജോസഫിന് 25,180 വോട്ടും. അഞ്ചാം റൗണ്ടില്‍ 9,386 വോട്ടിന്റെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. 30,777 വോട്ടുകള്‍ ഉമ തോമസിനും ജോ ജോസഫിന് 21,391 വോട്ടും ലഭിച്ചു. നാല് റൗണ്ടില്‍ ഉമാ തോമസ് 25556 വോട്ടും ജോ ജോസഫ് 16628 വോട്ടും നേടിയിരുന്നു. അഞ്ചാം റൗണ്ട് പൂര്‍ത്തിയായഘട്ടത്തില്‍ യുഡിഎഫിന്റെ വോട്ടുനില താഴോട്ട് പോയിരുന്നു.

ആദ്യ റൗണ്ടില്‍ ഉമ തോമസിന് 5978 വോട്ടും എല്‍ഡിഎഫിലെ ജോ ജോസഫിന് 3729 വോട്ടും നേടി. രണ്ടാം റൗണ്ടില്‍ ഉമയുടെ വോട്ട് 12,022 ആയി ഉയര്‍ന്നു. ജോ ജോസഫ് 7906 വോട്ടും നേടി. മൂന്നാം റൗണ്ടില്‍ ഉമാ തോമസ് 19184 വോട്ട് നേടിയപ്പോള്‍, ജോ ജോസഫ് 12697 വോട്ടും സ്വന്തമാക്കി.

21 ടേബിളിലായാണ്‌ എണ്ണൽ. വോട്ടിങ് മെഷിനിലെ വോട്ടെണ്ണും മുമ്പ് ആകെയുള്ള 10 പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസിന്‌ മൂന്നും ജോ ജോസഫിന്‌ രണ്ടും ലഭിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌. 239 ബൂത്തുകളിലായി 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമാണ് ഉപതെരഞ്ഞെടുപ്പ് വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പെന്നാണ് മുഖ്യമന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ ജനഹിതം മാനിച്ച് എല്ലാ അധികാരവും ഒഴിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം)ഉം തയാറാവുമോ എന്ന് സുധാകരന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരമാണ് ഈ തെരഞ്ഞെടുപ്പോയെ സംസ്ഥാനത്ത് ഉണ്ടാവുന്നതെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ കോണ്‍ഗ്രസായിരിക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും നയിക്കുക എന്നും കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു.

ജനവിധി അംഗീകരിക്കുന്നതായി സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പ്രതികരിച്ചു. ഒരുമാസക്കാലം നടത്തിയ പ്രവർത്തനംവച്ച്‌ നോക്കുമ്പോൾ ഒരുകാരണവശാലും ഇങ്ങനെ ഒരു ഫലം വരുമെന്ന്‌ പ്രതീക്ഷിക്കാൻ കഴിയാത്തതാണ്‌. ഫലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കേണ്ടിവരും. ഇത്രയും വോട്ടിനുള്ള പരാജയം അവിശ്വസനീയമാണ്‌. മറ്റ്‌ കാര്യങ്ങൾ പിന്നീട്‌ വിശദീകരിക്കും. പ്രവർത്തനങ്ങളുടെ ഭാഗമായി കുറച്ചുകൂടി വോട്ടുകൾ കിട്ടേണ്ടതായിരുന്നു. അത്‌ സ്വയം വിമർശനമായി ഏറ്റെടുക്കേണ്ടിവരുമെ്നും അദ്ദേഹം പറഞ്ഞു.

നിലപാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ള രാഷ്ട്രീയ പോരാട്ടമാണ് തൃക്കാക്കരയില്‍ നടന്നതെന്നും മികച്ച പ്രവര്‍‍ത്തനമാണ് എല്‍ഡിഎഫ് നടത്തിയതെന്നും സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് പ്രതികരിച്ചു. പോരായ്മകളോ പിഴവുകളോ പറ്റിയെന്ന് ഇപ്പോള്‍ പറയാനാവില്ല. അതെല്ലാം പരിശോധിക്കേണ്ടിവരും. ഒരു തോല്‍വി കൊണ്ടൊന്നും ഇല്ലാതാവുന്നതല്ല, പാര്‍ട്ടിയും മുന്നണിയുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇവിടെ ജനങ്ങളോടൊപ്പം തന്നെ ഉണ്ടാവുമെന്നും ഡോ. ജോ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

പോസ്റ്റല്‍ വോട്ട്

ഉമാ തോമസ് 3
ജോ ജോസഫ് 2

 

ഒന്നാം റൗണ്ട് വോട്ടിങ്നില

ഉമാ തോമസ് 5978
ജോ ജോസഫ് 3729
എ എൻ രാധാകൃഷ്ണൻ 1612
അനിൽ നായർ 7
ജോമോൻ ജോസഫ് 50
സി പി ദിലീപ് നായർ 2
ബോസ്കോ കളമശേരി 10
മന്മഥൻ 10
നോട്ട 107

 

രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 12022
ജോ ജോസഫ് 7906
എ എൻ രാധാകൃഷ്ണൻ 2875
അനിൽ നായർ 20
ജോമോൻ ജോസഫ് 89
സി പി ദിലീപ് നായർ 7
ബോസ്കോ കളമശേരി 23
മന്മഥൻ 18
നോട്ട 201

 

മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 19184
ജോ ജോസഫ് 12697
എ എൻ രാധാകൃഷ്ണൻ 4086
അനിൽ നായർ 29
ജോമോൻ ജോസഫ് 126
സി പി ദിലീപ് നായർ 9
ബോസ്കോ കളമശേരി 36
മന്മഥൻ 25
നോട്ട 299

 

നാലാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എൻ രാധാകൃഷ്ണൻ 5199
അനിൽ നായർ 32
ജോമോൻ ജോസഫ് 154
സി പി ദിലീപ് നായർ 15
ബോസ്കോ കളമശേരി 53
മന്മഥൻ 33
നോട്ട 374

 

അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 30777
ജോ ജോസഫ് 21391
എ എൻ രാധാകൃഷ്ണൻ 6195
അനിൽ നായർ 37
ജോമോൻ ജോസഫ് 189
സി പി ദിലീപ് നായർ 18
ബോസ്കോ കളമശേരി 67
മന്മഥൻ 38
നോട്ട 471

 

ആറാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 37785
ജോ ജോസഫ് 25180
എ എൻ രാധാകൃഷ്ണൻ 7573
അനിൽ നായർ 52
ജോമോൻ ജോസഫ് 211
സി പി ദിലീപ് നായർ 21
ബോസ്കോ കളമശേരി 84
മന്മഥൻ 49
നോട്ട 585

 

ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 43075
ജോ ജോസഫ് 28172
എ എൻ രാധാകൃഷ്ണൻ 8711
അനിൽ നായർ 58
ജോമോൻ ജോസഫ് 244
സി പി ദിലീപ് നായർ 26
ബോസ്കോ കളമശേരി 87
മന്മഥൻ 63
നോട്ട 673

 

എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 49770
ജോ ജോസഫ് 31697
എ എൻ രാധാകൃഷ്ണൻ 9760
അനിൽ നായർ 69
ജോമോൻ ജോസഫ് 284
സി പി ദിലീപ് നായർ 28
ബോസ്കോ കളമശേരി 102
മന്മഥൻ 71
നോട്ട 789

 

ഒൻപതാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 56564
ജോ ജോസഫ് 35691
എ എൻ രാധാകൃഷ്ണൻ 10755
അനിൽ നായർ 76
ജോമോൻ ജോസഫ് 317
സി പി ദിലീപ് നായർ 33
ബോസ്കോ കളമശേരി 112
മന്മഥൻ 79
നോട്ട 871

 

പത്താം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 63198
ജോ ജോസഫ് 40284
എ എൻ രാധാകൃഷ്ണൻ 11670
അനിൽ നായർ 87
ജോമോൻ ജോസഫ് 342
സി പി ദിലീപ് നായർ 34
ബോസ്കോ കളമശേരി 123
മന്മഥൻ 86
നോട്ട 954

 

പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എൻ രാധാകൃഷ്ണൻ 12588
അനിൽ നായർ 97
ജോമോൻ ജോസഫ് 376
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 134
മന്മഥൻ 99
നോട്ട 1078

 

പന്ത്രണ്ടാം റൗണ്ട് ( 8 ബൂത്തുകൾ)പൂർത്തിയായപ്പോൾ

ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എൻ രാധാകൃഷ്ണൻ 12955
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111

 

.…. updat­ing

 

Eng­lish sum­ma­ry: thrikkakara by elec­tion results live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.