27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 18, 2024
October 25, 2024
October 3, 2024
September 22, 2024
July 9, 2024
May 22, 2024
May 22, 2024
April 27, 2024
April 27, 2024
March 22, 2024

രണ്ട് വയസുള്ള കടുവയുടെ ജഡം കെട്ടിത്തൂക്കിയ നിലയില്‍

Janayugom Webdesk
ഭോപ്പാല്‍
December 7, 2022 7:40 pm

കടുവയുടെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തിലാണ് സംഭവം. രണ്ട് വയസുള്ള ആണ്‍കടുവയുടെ ജഡമാണ് ക്ലച്ച് വയര്‍ ഉപയോഗിച്ച് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. വേട്ടക്കാരാണ് സാധാരാണയായി ഇത്തരം വയര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മൃഗത്തെ പിടിക്കാൻ ഗ്രാമവാസികൾ വച്ച കെണിയില്‍ അബദ്ധത്തിൽ കടുവപ്പെട്ടതായിരിക്കാമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സംസ്ഥാന ടൈഗർ സ്ട്രൈക്ക് ഫോഴ്‌സും സത്‌നയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് ഉദ്യേഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ സ്ഥിതി ചെയ്യുന്ന 3500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പന്ന കടുവാ സങ്കേതത്തില്‍ ഏകദേശം 13 ഗ്രാമങ്ങൾ ഉൾപ്പെടുന്നു. വിന്ധ്യാൻ കുന്നുകളിൽ 15 മുതൽ 32 വരെ കടുവകൾ വസിക്കുന്നു. 

Eng­lish Sum­ma­ry: Tiger found hanged in tree 

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.