3 March 2026, Tuesday

Related news

February 24, 2026
January 28, 2026
January 1, 2026
December 22, 2025
December 20, 2025
December 16, 2025
November 24, 2025
November 23, 2025
October 22, 2025
October 21, 2025

താമരശേരി ചുരത്തിൽ കടുവയിറങ്ങി

Janayugom Webdesk
കോഴിക്കോട്
December 7, 2023 9:32 am

താമരശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്നു പുലർച്ചെയോടെ ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെകണ്ട ലോറി ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹൈവേ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു.

റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയെ കണ്ടെന്ന വിവരം ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെയാണ് ആദ്യം അറിയിച്ചത്. ട്രാഫിക് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തുടർന്ന് ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ഉൾപ്പെടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.

Eng­lish Sum­ma­ry: Tiger Found in Thama­rassery Churam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.