വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി, വയനാട് വാകേരി ഗാന്ധി നഗറിലെ സ്വകാര്യ തോട്ടത്തിലാണ് കടുവയെ അവശനിലയില്‍ കാണപ്പെട്ടത്. കടുവയ്ക്ക് പരുക്ക് ഉണ്ടെന്നാണ് സംശയം. വനം വകുപ്പും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
മെഡിക്കല്‍ സംഘം സ്ഥലത്ത് എത്തിയ ശേഷം തുടര്‍നടപടിയെന്ന് വനം വകുപ്പ് അറിയിച്ചു.ഇന്ന് രാവിലെയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യ തോട്ടത്തില്‍ കടുവ അവശനിലയില്‍ കിടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
50ലേറെ വരുന്ന വനപാലക സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങുമെന്നാണ് വിവരം.എന്നാൽ വയനാടിന്റെ വിവിധ മേഖലകളില്‍ കടുവ ഭീതി ഇപ്പോഴും തുടരുകയാണ്.
English Summary:
Tiger landed in Wayanad population center
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.