19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2022 11:23 pm

ആറ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഇന്ത്യയില്‍ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. 

ഉത്തരവ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യാത്ര തിരിക്കുന്നതിന് മുമ്പായി നിലവിലെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന എയർ സുവിധ ഫോമുകൾ പൂരിപ്പിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നല്‍കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് വകഭേദം ബിഎഫ് 7 ആണ് നിലവിലെ കുതിച്ചുചാട്ടത്തിന് കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. മുന്‍ കരുതലുകളുടെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട മരുന്ന് നിര്‍മ്മാണ കമ്പനികളുമായി മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തി. 

കഴിഞ്ഞ ദിവസം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അടുത്ത 40 ദിവസം ഇന്ത്യക്ക് നിര്‍ണായകമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.
അതേസമയം രാജ്യത്ത് 268 പേര്‍ക്കു കൂടി പുതുതായി രോഗം ബാധിച്ചുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. സജീവ കേസുകളുടെ എണ്ണം 3552 ആണ്. പ്രതിദിന രോഗനിരക്ക് 0.11 ശതമാനവും പ്രതിവാര നിരക്ക് 0.17 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 പേരില്‍ രോഗം സ്ഥിരീകരിച്ചു. 

Eng­lish Summary;Tightening of Covid restric­tions; RTPCR test is manda­to­ry for those from six countries

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.