3 May 2024, Friday

മാമാങ്ക മഹോത്സവം; തിരുന്നാവായയിലെ സ്മാരകങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു

Malappuram Bureau
തിരൂർ
January 18, 2023 5:41 pm

 

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മാമാങ്ക മഹോത്സവത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളിൽ സന്ദർശനം നടത്തി. തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ, മരുന്നറ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ഫെബ്രുവരിയിൽ മാമാങ്ക മഹോത്സവം നടത്തുന്നത്.

ഫെബ്രുവരി ഏഴിന് നടക്കുന്ന മാമാങ്ക മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെ തുടർന്ന് സംസ്ഥാന തലത്തിൽ കളരിപ്പയറ്റ് മത്സരം, പ്രാദേശിക ഉൽപന്നങ്ങളുടെ പ്രദർശന- വിപണനം, വിനോദ സഞ്ചാര മേഖലയിൽ ഉണർവ്വുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, ചരിത്ര സെമിനാറുകൾ, സാംസ്കാരിക ഘോഷയാത്ര തുടങ്ങിയവ നടത്തും. ആറ് ഏഴ് തിയ്യതികളിൽ അങ്കവാൾ പ്രയാണവും നടക്കും.മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ചരിത്രവും പൈതൃകവും വർത്തമാന കാല സമൂഹത്തിന് പകർന്ന് നൽകുന്ന തരത്തിലാണ് മഹോത്സവം വിഭാവനം ചെയ്തിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.