4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

April 9, 2023
April 4, 2023
March 15, 2023
February 5, 2023
January 1, 2023
December 31, 2022
March 26, 2022

ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രധാന പ്രതി ശ്യാംലാൽ പിടിയിൽ, മറ്റ് 14 കേസുകളിലും ഇയാള്‍ പ്രതി

Janayugom Webdesk
തിരുവനന്തപുരം
December 31, 2022 9:09 am

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. അന്വേഷണത്തില്‍, ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട 14 കേസുകളിലും ഇയാള്‍ പ്രതിയാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

ഉദ്യോഗാർത്ഥികളെ അഭിമുഖ പരീക്ഷക്കായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി ഒളിവിലാണ്. 

ഇടനിലക്കാരായ ദിവ്യ നായർ, അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്നതാണ് കേസ്. 

Eng­lish Sum­ma­ry: Tita­ni­um job scam: Shyam­lal nabbed as main accused, accused in 14 oth­er cases

You may also like this video

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.