19 February 2026, Thursday

Related news

January 14, 2026
December 27, 2025
December 11, 2025
October 25, 2025
October 22, 2025
October 15, 2025
September 25, 2025
September 24, 2025
September 17, 2025
September 14, 2025

‘അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാവണം’; വായിച്ചുനോക്ക്; സുരേഷ് ഗോപിക്ക് അംബേദ്കറുടെ പുസ്തകം നല്‍കി വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
പൂനെ
October 20, 2024 9:49 pm

സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ സുരേഷ് ഗോപി. സന്ദര്‍ശനത്തോട് അനുബന്ധിച്ച് സ്റ്റുഡന്റ് യൂണിയന്‍ സുരേഷ് ഗോപിക്ക് ഡോ. ബി ആര്‍. അംബേദ്കറിന്റെ ജാതി ഉന്‍മൂലനം എന്ന പുസ്തകത്തിന്റെ കോപ്പി കൈമാറി. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന പരാമര്‍ശം നടത്തിയ തങ്ങളുടെ ചെയര്‍മാന് പ്രതിഷേധമായിട്ടാണ് അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന പുസ്തകം സമ്മാനമായി നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

പുനര്‍ജന്മത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്‌മണനായി ജനിക്കണമെന്നുമായിരുന്നു സുരേഷ് ഗോപി നേരത്തെ ഒരു പൊതു വേദിയില്‍ പ്രസ്തവന നടത്തിയിരുന്നു. അവിശ്വാസികളുടെ പൂര്‍ണമായ ഉന്മൂലനത്തിനായി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ സുരേഷ് ഗോപിക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.