
കൃഷി വകുപ്പ് നടത്തിയ വിപണി ഇടപെടലിലൂടെ ഓണത്തിന് പഴങ്ങളുടെയും പച്ചക്കറിയുടെയും വിപണി നിയന്ത്രിക്കാനായി. 2,000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം ആരംഭിച്ചത്. കർഷക ചന്തകളിലൂടെ 2,157 ടൺ പഴങ്ങളും പച്ചക്കറികളുമാണ് വിറ്റഴിച്ചതെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.
കാർഷികവികസന കർഷക ക്ഷേമ വകുപ്പ് വകുപ്പ് മുഖേന 1076, ഹോർട്ടികോർപ്പ് 764, വിഎഫ്‌സിസികെ 160 വീതം കർഷക ചന്തകളാണ് ഒരുക്കിയത്. കർഷകരിൽ നിന്ന് 1,193 ടൺ പഴങ്ങളും പച്ചക്കറികളും നേരിട്ട് സംഭരിച്ചാണ് ചന്തകളിൽ എത്തിച്ചത്. ഇതിലൂടെ 6.95 കോടി രൂപ കർഷകർക്ക് ലഭിച്ചു. 10% അധിക വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച പഴങ്ങളും പച്ചക്കറികളും പൊതുവിപണിയേക്കാൾ 30% കുറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.