2 February 2026, Monday

Related news

February 2, 2026
January 16, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 5, 2026
January 4, 2026
January 4, 2026
December 28, 2025

എപ്‍സ്റ്റീന്‍ പരാമര്‍ശം: ഗ്രാമി അവതാരകനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
February 2, 2026 9:59 pm

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‍സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഗ്രാമി പുരസ്കാര അവതാരകന്‍ ട്രെവർ നോഹയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “വൈൽഡ് ഫ്ലവർ” എന്ന ഗാനത്തിന് ഗ്രാമി ഓഫ് ദ ഇയർ പുരസ്കാരം നേടിയ ബില്ലി എലിഷിനെ അഭിനന്ദിച്ച ശേഷം, ട്രംപിനെയും എപ്സ്റ്റീനെയും പരാമർശിച്ചിരുന്നു.

എല്ലാ കലാകാരന്മാരും ആഗ്രഹിക്കുന്ന ഗ്രാമി അവാർഡാണിത്, ട്രംപ് ഗ്രീൻലാൻഡിനെ ആഗ്രഹിക്കുന്നതുപോലെ തന്നെ. എപ്സ്റ്റീൻ പോയതിനാൽ, ബിൽ ക്ലിന്റണുമായി സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് ഒരു പുതിയ ദ്വീപ് ആവശ്യമാണ് എന്നായിരുന്നു നോഹയുടെ പരാമര്‍ശം. ആറ് തവണ തുടര്‍ച്ചയായി ഗ്രാമി അവാർഡുകളുടെ അവതാരകനായിരുന്നു നോഹ. മുൻ വർഷങ്ങളിലും അദ്ദേഹം രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 

നോഹയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. ഗ്രാമി അവാർഡുകൾ ഏറ്റവും മോശമായതും കാണാൻ കഴിയാത്തതുമാണ്. ഒരിക്കലും എപ്‍സ്റ്റീൻ ദ്വീപിലോ സമീപത്തോ പോയിട്ടില്ല, വ്യാജ വാർത്താ മാധ്യമങ്ങൾ പോലും ഞാന്‍ അവിടെ പോയതായി ആരോപിച്ചിട്ടില്ല. നോഹ പൂര്‍ണമായും പരാജിതനായ മനുഷ്യനാണ്. കഴിവില്ലാത്ത, മയക്കുമരുന്ന് ഉപയോഗിക്കുന്ന അവതാരകനെതിരെ കേസെടുക്കാൻ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.