23 January 2026, Friday

കല്ലാര്‍ പുഴയില്‍ അടിഞ്ഞുകൂടിയ പത ആശങ്കയിലേയ്ക്ക് ; വിഷം കലക്കിയതാണോ എന്ന് സംശയമുണ്ടെന്ന് നാട്ടുകാര്‍

Janayugom Webdesk
നെടുങ്കണ്ടം
February 19, 2023 11:22 pm

പതഞ്ഞ് ഒഴുകിയ കല്ലാര്‍ പുഴയിലെ വെള്ളം ജനങ്ങളില്‍ സംശയം സൃഷ്ടിക്കുന്നു. കല്ലാര്‍പുഴയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയതാകുമോയെന്നതാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് കാരണം. തൂക്കുപാലം മുതല്‍ കിലോമീറ്ററുകളോളം ഭാഗത്ത് ഇപ്രകാരം പത ഒഴുകി വ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം പതപോലെയുള്ളയൊന്ന് പാറക്കൂട്ടങ്ങളില്‍ തട്ടി ഉരുണ്ടുകൂടിയ നിലയിലാണ്. കല്ലാര്‍ വരെയുള്ള ഭാഗത്ത് പല സ്ഥലങ്ങളിലായി ഇത്തരത്തിലുള്ള പതക്കൂട്ടം മണിക്കൂറുകളോളം ദൃശ്യമാണ്.

കഴിഞ്ഞദിവസങ്ങളിലെല്ലാം തന്നെ വെള്ളത്തിലൂടെ ഒഴുകി എത്തിയ പത പിന്നീട് അത് വെള്ളത്തില്‍ ലയിച്ചുചേരുകയും ചെയ്യും. ഏലത്തിന് കീടനാശിനി പ്രയോഗിച്ചതിന് ശേഷം വീപ്പകളും മോട്ടോറുകളും പുഴയിലിറക്കി കഴുകിയാലും ഇപ്രകാരം പത അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പുഴയില്‍ ഉണ്ടായ ഈ പ്രതിഭാസത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും വിഷം കലക്കിയതാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: To the Pata Achakar that accu­mu­lat­ed in the Kallar River

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.