4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

ഇന്ന് ലോക സെറിബ്രല്‍ പാള്‍സി ദിനം: കുടുംബതല പരിചരണവും പുനധിവാസവും നിപ്മറില്‍

Janayugom Webdesk
ഇരിങ്ങാലക്കുട 
October 6, 2024 12:28 pm

ലോക സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ ഭാഗമായി ‘സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളുടെ കുടുംബതല പരിചരണവും’ പുനധിവാസവും’ എന്ന വിഷയത്തില്‍ നിപ്മറില്‍ ഇന്ന് ബോധവത്കരണ സെമിനാര്‍ നടത്തും. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ പ്രൊഫ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഈശ്വർ, ഡോ. നീനാ ടി വി, ഡോ. നിമ്മി ജോസഫ് എന്നിവർ ചർച്ച നയിക്കും ദിനാചരണത്തിനു മുന്നോടിയായി സി പി ബാധിതരായ കുട്ടികള്‍ ജലയാത്ര നടത്തി. നിപ്മറിലെ സി പി സ്‌പെഷ്യല്‍ സ്‌കൂളിലെ 32 കുട്ടികളാണ് കൊച്ചിയില്‍ ജലയാത്ര നടത്തിയത്. സ്‌പെഷ്യല്‍ കുട്ടികളെ രക്ഷിതാക്കളും അധ്യാപകരും അനുഗമിച്ചു. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജോണ്‍സന്‍ വര്‍ഗീസ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

ലോകത്താകെ സെറിബ്രല്‍ പാള്‍സി ബാധിച്ച 17 ദശലക്ഷത്തിലധികം പേരെ സംരക്ഷിക്കുന്നതിനും ഇവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ അവകാശങ്ങളും അവസരങ്ങളുമുള്ള ഒരു ഭാവി ഉറപ്പു വരുത്തുന്നതിനുമുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഒക്ടോബര്‍ ആറ് ലോക സെറിബ്രല്‍ പാള്‍സി ദിനമായി ആചരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.